സെയ്ദ് അബ്‌ദുൾ റഹ്‌മാൻ ബാഫഖി തങ്ങൾ

ബാഫഖി തങ്ങൾ എന്ന പ്രശസ്‌തമായ പേരിൽ അറിയപ്പെട്ടിരുന്ന സെയ്ദ് അബ്‌ദുൾ റഹ്‌മാൻ ബാഫഖി തങ്ങൾ, ഇന്ത്യൻ യൂണിയൻ മുസ്‌ലിം ലീഗിന്റെ സ്ഥാപക നേതാക്കളിൽ ഒരാളും, സമസ്ത കേരള ജമിയ്യത്തുൽ ഉൾമയൂടേയും നേതാവായിരുന്നു. ഇന്ത്യയുടെ ചരിത്രത്തിൽ അനർവചനീയമായ വ്യക്തിത്വം പകർത്തിയതും, പ്രേത്യേകിച്ചു മുസ്‌ലിം സമുദായത്തിന്റെ ഉന്നമനത്തിനായി പ്രവർത്തിച്ച വ്യക്തിയുമാണ് അദ്ദേഹം.

ബാഫഖി തങ്ങൾ കൊയിലാണ്ടിയിൽ പുതിയ മാളിയേക്കൽ വീട്ടിൽ സെയ്ദ് അബ്‌ദുൾ ഖ്‌അദിർ ബാഫഖി തങ്ങളുടെയും ഫാത്തിമ മുല്ല ബീവിയുടെയും പുത്രനായി 1906 ഫെബ്രുവരി 19-തിനാണ് ജനിച്ചത്. 1973 ജനുവരി 19 വെള്ളിയാഴ്ച്ച, മക്ക, സൗദി അറേബ്യയിൽ വച്ചാണ് നിര്യാതനായത്.

ബാഫഖി തങ്ങൾ ഐക്യമനോഭാവമുള്ളതും, ഉറച്ച മനസോടെ കൊടുത്ത വാക്കുകൾ പാലിക്കുകയും, ദൃഢ മനസോടെ അത് പൂർത്തീകരിക്കുകയും ചെയ്തിരുന്നു. രാഷ്‌ട്രീയവും, സാമൂഹികവുമായി ഉന്നതമായ ആശയങ്ങൾ പ്രകടിപ്പിച് വേറിട്ടു നിന്ന ഒരു വ്യക്തിത്വമായിരുന്നു അദ്ദേഹത്തിന്. എല്ലാവരെയും ബഹുമാനിക്കുകയും, അദ്ദേഹത്തിന് എല്ലാവുരുടെയും ബഹുമാനം ലഭിക്കുകയും ചെയ്‌തു.

2913total visits,2visits today